മലപ്പുറം : കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. കോട്ടക്കൽ പറപ്പൂർ സ്വദേശി വള്ളിൽ ഹാരിസ് (43) നെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്ത്. ഊട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിലാണ് സംഭവം. ഗൂഡല്ലൂരിൽ നിന്നും ബസ്സിൽ കയറിയ പ്രതി പെൺകുട്ടിയെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ കാല് കൊണ്ട് സീറ്റിനടിയിലൂടെ ചവിട്ടുകയായിരുന്നു. ശേഷം കൈകൊണ്ട് ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഉപദ്രവം തുടർന്നതോടെ പെൺകുട്ടി കണ്ടക്ടറുടെ അടുത്ത് പരാതി പറഞ്ഞു.
സംഭവം ചോദ്യം ചെയ്തതിനെ തുടർന്ന് മറ്റു യാത്രക്കാരുമായി പ്രതി വാക്ക് തർക്കത്തിലായി. ഒടുവിൽ ബസ് വഴിക്കടവ് സ്റ്റേഷനിലെത്തിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ കോഴിക്കോട് റെയിൽവേ പൊലീസ് സ്റ്റേഷനിലും വേങ്ങര സ്റ്റേഷനിലും വൈത്തിരി സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്.