Politics

കിഴക്കമ്പലം വികസന സന്ദേശവുമായി ട്വന്റി 20 പാലായിലേക്ക്;രൂപീകരണ യോഗം ഞായറാഴ്ച

കോട്ടയം :കിഴക്കമ്പലം പഞ്ചായത്തിലെ സമാനതകളില്ലാത്ത വികസന സന്ദേശവുമായി ട്വന്റി 20 പാലായിലേക്ക് എത്തുകയാണ്.ഈ വരുന്ന ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയ്ക്ക് എംപ്ലോയിസ് യൂണിയൻ ഹാളിലാണ് ട്വന്റി 20 പ്രതിനിധി സമ്മേളനം ചേരുന്നത്.

ഏറെക്കാലമായി സംഘാടകർ ട്വന്റി 20 യുടെ പാലാ ഘടകം രൂപീകരിക്കാനായുള്ള പ്രയത്നത്തിലായിരുന്നു .ഫെബ്രുവരി 11 ഞായറാഴ്ച വൈകിട്ട് 3.30 നാണു യോഗം നിശ്ചയിച്ചിട്ടുള്ളത്.ട്വന്റി 20 കോട്ടയം ജില്ലാ കോർഡിനേറ്റർ സജി തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ;ട്വന്റി 20 എറണാകുളം ജില്ലാ കോർഡിനേറ്റർ സന്തോഷ് വർഗീസ് മുഖ്യപ്രഭാഷണം നടത്തും;ട്വന്റി 20 സംസ്ഥാന നേതാവ്  ജോർജ് തോമസ് പകലോമറ്റം ആശംസ അർപ്പിക്കും.

കിഴക്കമ്പലം ഉൾപ്പെടെയുള്ള എറണാകുളം ജില്ലയിലെ നാല് പഞ്ചായത്തുകളാണ് സംസ്ഥാനത്ത്  ഇപ്പോൾ ട്വന്റി 20 ഭരിക്കുന്നത് .ഇതിൽ 2010 കിഴക്കമ്പലം പഞ്ചായത്തിൽ ഭരണം ഏറ്റെടുക്കുമ്പോൾ 39 ലക്ഷം രൂപാ കടത്തിലായിരുന്നു .എന്നാൽ ട്വന്റി 20 സഖ്യം ഭരണം തുടങ്ങിയപ്പോൾ ആദ്യ അഞ്ച് വര്ഷം 11 കോടി രൂപാ മിച്ചം വച്ചാണ് ഭരണം ഇറങ്ങിയത്.തുടർന്ന് 2015 ൽ അധികാരത്തിൽ കയറിയതിനു ശേഷ ഇപ്പോൾ വരെ 27 കോടി രൂപയാണ് മിച്ചമായി ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ളത്.

മിച്ചമുള്ള തുകയിൽ നിന്നും പഞ്ചായത്തിലെ ജനങ്ങൾക്ക്‌ നിത്യോപയോഗ സാധന സാമഗ്രികൾക്കു അടക്കം  സബ്‌സിഡി നിരക്കിലാണ് വിതരണം നാടത്തിക്കൊണ്ടിരിക്കുന്നത്.50 വര്ഷം മുന്നിൽ കണ്ടുള്ള റോഡ് നിർമ്മാണമാണ് ഇവിടെ നടപ്പിലാക്കി കൊണ്ടിരിക്കുന്നത് .എന്നാൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇത് കണ്ടില്ലെന്നു നടിക്കുകയാണ് .സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾ കിഴക്കമ്പലത്തെ വികസനങ്ങൾ നേരിൽ കാണുന്നതിന് കിഴക്കമ്പലത്ത് എത്തി ബോധ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ മാസം എറണാകുളം ജില്ലയിലെ  പിതൃക്ക പഞ്ചായത്തിൽ ചേർന്ന മഹാ സമ്മേളനത്തിൽ വച്ച് ട്വന്റി 20 നടത്തിയ നയാ പ്രഖ്യാപനം കേരളത്തിൽ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു .ട്വന്റി 20 അധികാരത്തിലെത്തിയാൽ മുല്ലപ്പെരിയാർ ഡാം പുതുക്കി പണിയും എന്നായിരുന്നു പ്രഖ്യാപനം .തങ്ങൾ അധികാരത്തിലെത്തിയാൽ 60 കഴിഞ്ഞ എല്ലാവര്ക്കും മാസം 5000 രൂപാ പെൻഷൻ നൽകുമെന്നും.അഴിമതി ഇല്ലാതാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും നയാ പ്രഖ്യാപനം നടത്തിയിരുന്നു.

വിളിക്കുക 
9846415041
9847897537

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top