ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്‍ഡ്യാ സഖ്യത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സീറ്റ് പങ്കിടല്‍ സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ഗുംലയിലെ ബസിയയില് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് വ്യക്തത വരുത്തിയത്. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ കക്ഷികളെയും പോലെ മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസിനും തുല്ല്യ പ്രധാന്യമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.