വർക്കല: പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽ പെട്ട് അദ്ധ്യാപകൻ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിർ (42) ആണ് മരിച്ചത്. വൈകിട്ട് 6.30 നായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുകയായിരുന്ന ഷാനിർ പെട്ടെന്നുണ്ടായ അടിയൊഴുക്കിൽപ്പെടുകയായിരുന്നു.
ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് ഷാനിറിനെ കരക്കെത്തിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസർ ആണ് മുഹമ്മദ് ഷാനിർ.