കോഴിക്കോട്: കുരുമുളക് പറിക്കുന്നതിനിടെയിൽ ഏണിയിൽ നിന്ന് വീണ് വയോധികൻ മരിച്ചു. കുന്ദമംഗലം സ്വദേശി ബാലൻ നായർ (85) ആണ് മരിച്ചത്.
കൂടത്തായിയിലെ മകളുടെ വീട്ടിൽ വെച്ച് ഇന്നലെ വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.