തൃശ്ശൂര്‍: പള്ളിപ്പെരുന്നാളിന്റെ അമ്പാഘോഷത്തിനിടെ പടക്കംവീണ് ബൈക്ക് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പരിയാരം മൂലെക്കുടിയില്‍ ദിവാകരന്റെ മകന്‍ ശ്രീകാന്ത് (24) ആണ് മരിച്ചത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത്.
അടിയന്തര ശസ്ത്രക്രിയ നടത്താനിരിക്കെ ശനിയാഴ്ച രാവിലെ 8.30 ഓടെയായിരുന്നു മരണം. പെരുന്നാളാഘോഷത്തിന് ഇറച്ചിവാങ്ങാന്‍ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു ശ്രീകാന്ത്. സുഹൃത്ത് കടയില്‍ കയറിയ സമയത്താണ് അപകടം.