Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി, പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഇതര സംസ്ഥാന തൊഴിലാളിക്ക് 82 വര്‍ഷം കഠിനതടവ്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് 82 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ. അസം നഗാവ് സ്വദേശി ഇഷ്ബുള്‍ ഇസ്‌ലാ(25)മിനാണ് പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി (പോക്‌സോ) ജഡ്ജി ദിനേഷ് എംപിള്ള തടവും പിഴയും വിധിച്ചത്.

2021 ഓഗസ്റ്റിലാണ് സംഭവം. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിയായ പതിമൂന്നുകാരിയേയാണ് ഇയാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയത്. അമ്മയോടോപ്പം കഴിയുകയായിരുന്നു പെണ്‍കുട്ടി.

കുറുപ്പപടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. ഇന്‍സ്‌പെക്ടര്‍ വി എസ് വിപിന്‍, എഎസ്‌ഐ മനോജ് കുമാര്‍, സീനിയര്‍ സിപിഒ അനീഷ് കുര്യാക്കോസ് സിപിഒമാരായ വിപിന്‍ വര്‍ക്കി, എന്‍ പി ബിന്ദു, ആര്‍ അജിത് തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.എ സിന്ധു ഹാജരായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top