പത്തനംതിട്ട: പമ്പാ നദിയിൽ യുവാവ് മുങ്ങി മരിച്ചു. അടിച്ചിപ്പുഴ സ്വദേശി സാനുവാണ് മരിച്ചത്. പത്തനംതിട്ട മാടമൺ വള്ളക്കടവിൽ വച്ച് സാനു ഒഴുക്കിൽപ്പെടുകയായിരുന്നു. മാടമൺ പോസ്റ്റ് ഓഫീസ് പടിയിലാണ് സംഭവം.
യുവാവ് കുളിക്കാനിറങ്ങിയതായിരുന്നു. റാന്നിയിൽ നിന്നു എത്തിയ ഫയർഫോഴ്സാണ് ഏറെ നേരം തിരഞ്ഞ് മൃതദേഹം കണ്ടെത്തിയത്.