ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഇടക്കാല ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമൻ്റേതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. വന്‍കിട മുതലാളിമാര്‍ക്ക് പരിഗണന നല്‍കിയപ്പോള്‍ സാധാരണ ജനങ്ങളെ തഴഞ്ഞു. അവരുടെ ജീവിത ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്ന നിര്‍ദ്ദേശങ്ങളൊന്നും ബജറ്റിലില്ല.
സര്‍ക്കാരിന്റെ നേട്ടങ്ങളുടെ അവകാശവാദങ്ങള്‍ ഉന്നയിക്കാനാണ് ബജറ്റ് പ്രസംഗത്തെ വിനിയോഗിച്ചത്. സര്‍ക്കാര്‍ ഉന്നയിച്ച വാദഗതികളില്‍ പലതും പൊള്ളയാണ്. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റി എന്നു പറയുമ്പോള്‍,ആഗോള ദാരിദ്ര്യസൂചികയില്‍ ഇന്ത്യ ഇപ്പോഴും വളരെ പിറകിലാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഗിമ്മിക്കുകളാണ് ധനമന്ത്രിയുടെ ബജറ്റിലെ വാചക കസര്‍ത്തെന്നും സുധാകരന്‍ പറഞ്ഞു.