കോട്ടയം :കടനാട് :കടനാട് ആശുപത്രിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾ സത്യ വിരുദ്ധമെന്ന് കടനാട് പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി കോട്ടയം മീഡിയയെ അറിയിച്ചു.കോട്ടയം മീഡിയയിൽ ഇന്ന് വന്ന കടനാട് ആശുപത്രിയുടെ പുതിയ മന്ദിര ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഇടപെട്ട് വെട്ടി എന്നുള്ള വാർത്ത ദുരുപദിഷ്ടമാണ് .ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ആരോപിതർക്കു പറയാനുള്ളത് കൂടി കേൾക്കേണ്ടിയിരുന്നെന്നു കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി കുറ്റപ്പെടുത്തി .
ആരോഗ്യ മന്ത്രിയെ ഉദ്ഘാടന പരിപാടിക്ക് ക്ഷണിക്കുവാൻ എല്ലാവരെയും കൂട്ടിയാണ് പോയിട്ടുള്ളത് .അത് പോലെ തന്നെ സ്ഥലം എം എൽ എ മാണി സി കാപ്പനെ ക്ഷണിച്ചില്ലായെന്ന വാർത്തയും അടിസ്ഥാന രഹിതമാണ് .അദ്ദേഹത്തെ താൻ വിളിച്ചെന്നും;പല പ്രാവശ്യം ,എം എൽ എ ആഫീസുമായും അദ്ദേഹത്തിന്റെ സെക്രട്ടറി തങ്കച്ചൻ മുളങ്കുന്നവുമായി സംസാരിച്ചിരുന്നെന്നും ജിജി തമ്പി അറിയിച്ചു .
ആരോഗ്യ മന്ത്രി വരാത്തത് ചില സാങ്കേതിക കാരണങ്ങളാൽ മാത്രമാണ് .അന്ന് തന്നെ ഏറ്റുമാനൂരും ;ഇടമറുകിലുമുള്ള പരിപാടികളും റദ്ദാക്കിയിരുന്നു.ആ കൂടെയാണ് കടനാട്ടിലെ പരിപാടിയും റദ്ദാക്കിയിട്ടുള്ളത് .എല്ലാ കാര്യങ്ങളും;പഞ്ചായത്ത് കമ്മിറ്റിയും; എച്ച് എം സി യുമായും മറ്റു എൽ ഡി എഫിലെ ഘടക കക്ഷികളുമായി ആലോചിച്ചാണ് ഇതുവരെ നടത്തിയിട്ടുള്ളത് .കുര്യാക്കോസ് ജോസഫ് ;പി കെ ഷാജകുമാർ.ബേബി ഉറുമ്പുകാട്ട്;ബെന്നി ഇരൂരിക്കൽ;കെ എ സെബാസ്റ്യൻ; രാജേഷ് വാളിപ്ലാക്കൽ;ജോസ് കുന്നുംപുറം ;വി ജി സോമൻ തുടങ്ങിയ എൽ ഡി എഫ് നേതാക്കളുമായി ആലോചിച്ചാണ് ഇതുവരെ കാര്യങ്ങൾ നടത്തിയിട്ടുള്ളത് .ഇനിയും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും .
താൻ വര്ഷങ്ങളായി പൊതു പ്രവർത്തനത്തിൽ വന്നിട്ട്.ജനങ്ങളോടൊത്ത് ജീവിച്ചു തന്നെയാണ് വന്നത് .പാർട്ടി തന്നെ പല ഉത്തരവാദിത്വങ്ങളും ഏൽപ്പിച്ചു .അതൊക്കെ ഉത്തരവാദിത്വത്തോടെ നിർവഹിക്കുകയും ചെയ്തിട്ടുണ്ട് .ഈ ഉത്തരവാദിത്വവും ഭംഗിയായി നിർവഹിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് പാർട്ടി ഈ ദൗത്യവും ഏൽപ്പിച്ചിട്ടുള്ളത് .അത് ഭംഗിയായി നിർവഹിക്കുകയും ചെയ്യും.എല്ലാ കാര്യങ്ങളും എല്ലാവരെയും യോജിപ്പിച്ചു കൊണ്ട് പോകുന്ന സമീപനമാണ് ഇത് വരെ സ്വീകരിച്ചിട്ടുള്ളത്.സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി 82 ലക്ഷം രൂപാ മുടക്കി ആധുനിക സജ്ജീകരണങ്ങളോടെ ഈ ആശുപത്രിയിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്.അതൊന്ന് വന്നു കാണാതെ ആശുപത്രിയെ ഇകഴ്ത്തി കാണിക്കുന്നവർ ആയിരക്കണക്കായ കടനാട്ടിലെ രോഗികളോട് ചെയ്യുന്ന വെല്ലുവിളി ആയെ ഇതിനെ കണക്കാക്കാൻ ആവൂ.ഈ ആശുപത്രി കെട്ടിടം എത്രയും പെട്ടെന്ന് പ്രവർത്തന ക്ഷമമായാൽ സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണ് എന്ന കാര്യവും എല്ലാവരും മനസിലണ്ടതാണ് എന്നും കടനാട് പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി കോട്ടയം മീഡിയയോട് പറഞ്ഞു.