Kerala

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാതാപിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി

 

കോട്ടയം :പ്രവിത്താനം – പൊതുവിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെകുറിച്ച് യൂണിറ്റ് അംഗങ്ങളായ കുട്ടികളുടെ മാതാപിതാക്കളിലും അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കോട്ടയം ജില്ലാ കൈറ്റിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് ഏകദിന ക്യാമ്പും, മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസും നടത്തിയത്.

ഹൈസ്കൂളിലെ അഭിരുചിയുള്ള വിദ്യാർത്ഥികളെ എട്ടാം ക്ലാസിൽ തന്നെ കണ്ടെത്തി അവർക്ക് ഇൻഫർമേഷൻ ടെക്നോളജിയുടെ വിവിധ പാഠങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കടന്നുപോകാനുള്ള അവസരമാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഒരുക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത പ്രവർത്തനങ്ങളിലൂടെ പ്രോഗ്രാമിങ്ങ്,ആനിമേഷൻ തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം നേടുന്ന വിദ്യാർഥികൾ അവർ ആർജിച്ച അറിവുകൾ ഉപയോഗിച്ച് വിവിധ അസൈൻമെന്റുകളും തയ്യാറാക്കേണ്ടതുണ്ട്. ക്ലബ്ബ് അംഗങ്ങളുടെ മൂന്നുവർഷത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ എസ്. എസ്. എൽ. സി. പരീക്ഷയിൽ അവർക്ക് ഗ്രേസ് മാർക്കിനും അർഹതയുണ്ട്.

കുട്ടികൾക്കുള്ള പ്രോഗ്രാമിംഗ് അധിഷ്ഠിത ക്ലാസിനും മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിനും കോട്ടയം ജില്ലാ കൈറ്റ് മാസ്റ്റർട്രെയിനർ അനൂപ് ഗോപാലകൃഷ്ണൻ നേതൃത്വം നൽകി . ഹെഡ്മാസ്റ്റർ അജി വി.ജെ., കൈറ്റ് മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, കൈറ്റ് മിസ്ട്രസ് വിദ്യാ കെ. എസ്., ജിസ്ന തോമസ് എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top