തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഗവര്‍ണറെ കാണുമ്പോള്‍ ഭീമന്റെ വഴി സിനിമയിലെ കൊസ്‌തേപ്പിനെയാണ് ഓര്‍മ്മ വരുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു.
‘എന്റെ ഡാഡി ഇതറിഞ്ഞാലുണ്ടല്ലോ എന്ന് കൊസ്‌തേപ്പ് പറഞ്ഞ പോലെയാണ് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിളിക്കാന്‍ പറഞ്ഞത്. വികസനം മുടക്കുന്നവരെല്ലാം കൊസ്‌തേപ്പുമാരാണ്’. കേരളത്തിന്റെ ആദ്യ കൊസ്‌തേപ്പ് പ്രതിപക്ഷ നേതാവാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഒരു വികസന പ്രവര്‍ത്തനവും താന്‍ സമ്മതിക്കില്ല എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട്. നട്ടാല്‍ കുരുക്കാതത് നുണയാണ് പറയുന്നത്. എന്ത് വികസന പ്രവര്‍ത്തനം വന്നാലും അതിന്മേല്‍ ചാടി വീഴുമെന്നും കടകംപള്ളി സുരേന്ദ്രന്‍ വിമര്‍ശിച്ചു.