Kerala

വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ 108മത് വാർഷികാഘോഷവും രക്തസാക്ഷി ദിനാചരണവും നടന്നു

കോട്ടയം :വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ 108മത് വാർഷികാഘോഷവും രക്തസാക്ഷി ദിനാചരണവും നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ പതാക ഉയർത്തി. തുടർന്ന് വിശിഷ്ടാതിഥികളും വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളും ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനം യോഗം ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് റെജിമോൻ എം ആർ അധ്യക്ഷത വഹിച്ചു.
പിടിഎ അംഗം സുമേഷ് കാരക്കുന്നേൽ വരച്ച ചിത്രങ്ങളുടെ പ്രദർശന ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമ കൃഷ്ണസ്വാമി നിർവഹിച്ചു. ഗാന്ധി സ്മൃതി സന്ദേശം നൽകിയ കേണൽ കെഎൻവി ആചാരി രക്തസാക്ഷിത്വ ദിന പ്രതിജ്ഞയും സദസ്സിന് ചൊല്ലി കൊടുത്തു . രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സമഗ്രമായ ജീവിതരേഖ അദ്ദേഹം ലളിതമായി അവതരിപ്പിച്ചു. റിട്ടയേഡ് പ്രൊഫസർ കെപി ജോസഫ് കടുകപ്പള്ളി കുട്ടികൾക്ക് ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ വിതരണം ചെയ്യുകയും ആശംസ അർപ്പിക്കുകയും ചെയ്തു. സംഗീതജ്ഞൻ തീക്കോയി രാധാകൃഷ്ണനെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനം പൊന്നാട അണിയിച്ച് ആദരിച്ചു.

കലാകായിക ശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ വിജയികളായ വിദ്യാർഥികൾക്ക് വിശിഷ്ടാതിഥികൾ സമ്മാനദാനം നിർവഹിച്ചു. തുടർന്ന് തീർത്ഥം എന്ന ഷോർട്ട് ഫിലിം വിശിഷ്ടാതിഥികൾ ഉൾപ്പെടെയുള്ള സദസ്സിന് മുമ്പാകെ പ്രദർശിപ്പിച്ചു. ജലം അമൂല്യമാണ് എന്ന സന്ദേശം പകരുന്ന ഈ ഷോർട്ട് ഫിലിം സ്കൂളിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് നിർമ്മിച്ചത്. ഇതിനുള്ള സാങ്കേതിക സഹായം നൽകിയത് പാല സെന്റ് തോമസ് കോളേജ് പ്രൊഫ. ഡോ. രതീഷ് എം കോർഡിനേറ്റർ ആയിട്ടുള്ള യുബിഎ ടീം ആണ്. ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ, എസ് എം സി പ്രസിഡന്റ് രാമചന്ദ്രൻ കെ എസ് , എം പി ടി എ പ്രസിഡന്റ് രജി സുനിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top