Kerala

പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവതിയിൽ നിന്ന്​ കണ്ടെത്തിയത് കഞ്ചാവ്; കേസെടുത്ത് പൊലീസ്

അ​ഞ്ച​ൽ: ആശുപത്രിയിൽ പരിശോധനയ്ക്കിടെ യുവതിയുടെ പക്കൽ നിന്നും കഞ്ചാവ് കണ്ടെത്തി. വ​ർ​ക്ക​ല സ്വ​ദേ​ശി​നി ബേ​ബി ഷ​ക്കീ​ല (42)യിൽ നിന്നാണ് ആശുപത്രി അധികൃതർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ലഹരിമരുന്ന് കണ്ടെത്തിയത്. അ​ഞ്ച​ൽ ഏ​റം സ്വ​ദേ​ശി​യാ​യ യു​വാ​വി​നോ​ടൊ​പ്പം ബൈ​ക്കി​ൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

ക​ഴി​ഞ്ഞ ദി​വ​സം ക​രു​കോ​ണി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ യു​വ​തി​യെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​ഞ്ച​ലി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ്​ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

എ​ന്നാ​ൽ, ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യി​ച്ചി​ട്ടും സം​ഭ​വം പൊ​ലീ​സ് ഗൗ​ര​വ​മാ​യി​ട്ടെ​ടു​ത്തി​ല്ലെ​ന്നും ഉ​യ​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. യു​വ​തി​യു​ടെ കൂ​ടെ​വ​ന്ന യു​വാ​വി​നെ പൊ​ലീ​സ് വി​ട്ട​യ​ച്ചു. ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ല്ല. യു​വ​തി​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top