കോട്ടയം :ആര് കിണഞ്ഞു ശ്രമിച്ചാലും;തച്ചു തകർക്കാനാവില്ല;അജയ്യമാണീ പ്രസ്ഥാനം;രണ്ടില ഞങ്ങളുയർത്തി കെട്ടും. ഇന്നലെ മൂന്നിലവ് പഞ്ചായത്തിലെ മാണി ഗ്രൂപ്പ് കേരളാ കോൺഗ്രസുകാർക്കൊക്കെ ഉറക്കം വരാത്ത രാത്രി ആയിരുന്നു.സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ വിജയാഹ്ളാദ പ്രകടനം കഴിഞ്ഞു പലരും പഴയ മൂന്നിലവ് ബാങ്കിന്റെ ചരിത്ര ഗതികളിലേക്ക് ഊളിയിട്ടു.
മാണീ ഗ്രൂപ്പ് യു ഡി എഫിൽ ആയിരുന്ന കാലത്ത് ആകെ 11 സീറ്റിൽ മാണി ഗ്രൂപ്പിന് നൽകിയത് വെറും മൂന്ന് സീറ്റ് മാത്രമായിരുന്നു.ഒരു തെരെഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസുകാർ പറഞ്ഞു ഇത്തവണ നിങ്ങൾക്ക് സീറ്റില്ല.ഞങ്ങൾ പാട്ടും പാടി വിജയിക്കുന്ന ബാങ്കാണിത്.അങ്ങനെ യു ഡി എഫിലെ ഘടക കക്ഷി ആയിരുന്നിട്ടും കേരളാ കോൺഗ്രസ് (എം)നു സീറ്റില്ലാതിരുന്ന അവസ്ഥയിൽ നിന്നാണ് കേരളാ കോൺഗ്രസ് (എം) ന്റെ നേതൃത്വത്തിൽ മൂന്നിലവ് സഹകരണ ബാങ്ക് എൽ ഡിഎഫ് പിടിച്ചെടുത്തത്.പാട്ടും പാടി കോൺഗ്രസ് വിജയിച്ച ബാങ്ക് ഇത്തവണ പാട്ടും പാടി എൽ ഡി എഫ് പിടിച്ചെടുത്തു .
ആകെയുള്ള 11 സീറ്റിൽ എൽ ഡി എഫ് 8; യു ഡി എഫ് 2 ;ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.ഇതിൽ തന്നെ ബിജെപി സ്ഥാനാർഥി ദിലീപിന്റെ വിജയവും എടുത്തു പറയേണ്ടതാണ്.കറ തീർന്ന കോൺഗ്രസുകാർക്ക് മാത്രം മെമ്പർഷിപ്പ് കൊടുത്ത് വളർത്തി കൊണ്ട് വന്ന ബാങ്കാണിത്.മൂന്നിലവ്;തീക്കോയി;മേലുകാവ്;തലനാട് തുടങ്ങിയ പഞ്ചായത്തുകളിലെ കോൺഗ്രസ് മെമ്പർമാർ മാത്രം മെമ്പർഷിപ്പ് കൊടുത്തു പക്കാ കോൺഗ്രസ് ബാങ്ക് ആയാണ് മൂന്നിലവ് ബാങ്കിനെ വളർത്തിയെടുത്തത്.
അതുകൊണ്ടു തന്നെ അഴിമതിയിലേക്കു ബാങ്ക് പെട്ടെന്ന് കൂപ്പ് കുത്തി .10 ലക്ഷം രൂപാ വായ്‌പ്പാ പരിമിതി ഉള്ളപ്പോൾ നാല് കുടുംബങ്ങളിൽ നിന്നായി 17 കോടി കിട്ടാ കടത്തിലേക്കു ബാങ്ക് കൂപ്പ് കുത്തി .ജെയിംസ് ആന്റണി;ചാൾസ് ആന്റണി എന്നീ കോൺഗ്രസ് നേതാക്കളൊക്കെ മൂന്നിലവ് ബാങ്കിനെ ഏറെ “സഹായിച്ചു”.ദേശാടന പക്ഷിയായ എബിൻ കെ സെബാസ്ററ്യൻ ബാങ്ക് പ്രസിഡണ്ട് ആയിരുന്നപ്പോൾ 22 ലക്ഷം രൂപാ ബാങ്കിൽ ഡിപ്പോസിറ്റ് ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ വീട്ടമ്മയെ 10000 രൂപാ ചികിത്സയ്ക്കായി പിൻവലിക്കാൻ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ടു ചെന്നപ്പോൾ അവരെ മർദ്ദിക്കാൻ തുടങ്ങിയതും ഈ തെരഞ്ഞെടുപ്പിലെ ചർച്ചാ വിഷയമായിരുന്നതായി നാട്ടുകാർ പറയുന്നു .പഴുക്കാകാനം മല നിരകളിലെ ആധാരം ഈട് വച്ചാണ് വൻ തുകയുടെ വായ്പ്പ കോൺഗ്രസ് നേതാക്കൾ തരപ്പെടുത്തിയത്.
കേരളത്തിലെ സഹകര ബാങ്ക് തട്ടിപ്പിന്റെ പ്രഭവ കേന്ദ്രം മൂന്നിലവ് സർവ്വീസ് സഹകരണ ബാങ്ക് ആണെന്നാണ് മൂന്നിലവിലെ സഹകാരികൾ പറയുന്നത്.അഴിമതി കഥകൾ അക്കമിട്ട് വീടുകൾ തോറും എൽ ഡി എഫ് പറഞ്ഞപ്പോൾ പക്കാ കോൺഗ്രസുകാരുടെയും മനസിളകി.മൂന്നിലവ് എൽ ഡി എഫ് കൺവീനർ അജിത് ജോർജ് പെമ്പിളക്കുന്നേലിന്റെ നേതൃത്വത്തിൽ എണ്ണയിട്ട യന്ത്രം പോലെ ജനങ്ങളോട് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ജനങ്ങളും മാറി ചിന്തിക്കുകയായിരുന്നു.നിക്ഷേപക വാർഡിലെ നേരിട്ടുള്ള പോരാട്ടത്തിൽ കേരളാ കോൺഗ്രസ് (എം)ലെ ജോയി ജോസഫ് വിജയിച്ചത്.ബാങ്ക് ഭരിച്ചിരുന്നവരെ ജനങ്ങൾ എത്രമാത്രം വെറുത്തു എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ്.ഈ ബാങ്ക് ജനകീയ ബാങ്കായി ഉയർത്തുന്നത് ഞങ്ങൾ കാണിച്ചു താരമെന്നുള്ള ദൃഢ പ്രതിജ്ഞയുമായാണ് എൽ ഡി എഫ് നേതാക്കൾ ഇന്നലെ രാത്രി ആഹ്‌ളാദ പ്രകടനത്തിന് ശേഷം പിരിഞ്ഞു പോയത്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ