Kerala

രോഹൻ ബൊപ്പണ്ണയ്ക്ക് കന്നി ഗ്രാൻഡ്സ്ലാം കിരീടം

 

ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസില്‍ ബൊപ്പണ്ണ-മാത്യു എബ്ദെൻ സംഖ്യം സീഡ് ചെയ്യപ്പെടാത്ത ഇറ്റാലിയൻ സഖ്യമായ സിമോണ്‍ ബൊലേലി-ആൻഡ്രി വവാസൊറി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (7-6(0), 7-5)കീഴടക്കിയത്.

43 വയസും 329 ദിവസവും പ്രായമുള്ള ബൊപ്പണ്ണ ഗ്രാൻഡ്സ്ലാം ഡബിള്‍സ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. 40 വയസും 284 ദിവസവും പ്രായമുള്ള മാർസെലോ അരെവാലോയ്‌ക്കൊപ്പം 2022 റോളണ്ട് ഗാരോസ് പുരുഷ ഡബിള്‍സ് കിരീടം നേടിയ ജീൻ ജൂലിയൻ റോജറിൻ്റെ പേരിലാണ് ഈ റെക്കോർഡ് മുമ്ബ് ഉണ്ടായിരുന്നത്.

യു.എസ്. ഓപ്പണില്‍ പുരുഷ ഡബിള്‍സില്‍ രണ്ട് തവണ റണ്ണറപ്പായ ബൊപ്പണ്ണയുടെ കന്നി ഡബ്ള്‍സ് ഗ്രാൻഡ്സ്ലാം കിരീടമാണിത്. അതേ സമയം 2017ല്‍ ഫ്രഞ്ച് ഒാപണ്‍ മിക്സഡ് ഡബ്ള്‍സ് കിരീടമാണ് തന്റെ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം.

പുരുഷ ഡബ്ള്‍സില്‍ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരൻ എന്ന റെക്കോഡിലേക്ക് എത്തിയത് ദിവസങ്ങള്‍ക്ക് മുൻപാണ്. കഴിഞ്ഞ ദിവസം രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top