പാലാ:പാലാ നഗരസഭയിൽ രണ്ടാഴ്ചയായി എയർ പോഡ് വിവാദം കത്തി കയറി;സമൂഹ മാധ്യമങ്ങളിലും,ചാനലുകളിലും ചർച്ചാ വിഷയമാകുമ്പോൾ ആരും ശ്രദ്ധിക്കാത്ത വിഷയങ്ങൾ പാലാക്കാരുടെ ഉറക്കം കെടുത്താൻ പോവുകയാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ പാലാ നഗരത്തിൽ കാട്ടുപന്നിയുടെ വിളയാട്ടമാണ് നടന്നത്.ഏറെ വലിപ്പമില്ലാത്തവ ആയതിനാൽ ആക്രമ സ്വഭാവം കാണിച്ചില്ല എന്ന് മാത്രം.കിഴതടിയൂർ പള്ളിയുടെ സമീപത്തും.പാലാ മിൽക്‌ബാർ ഹോട്ടലിന്റെ മുൻപിലുമായിട്ടാണ് കാട്ടുപന്നികളെ നാട്ടുകാർ കണ്ടത്.ആദ്യം പട്ടി എന്ന് വിചാരിച്ചെങ്കിലും അടുത്ത് കണ്ടപ്പോഴാണ് കാട്ടുപന്നിയെന്ന് തിരിച്ചറിഞ്ഞത് .
കൂട്ടമായാണ് ഇവ സഞ്ചരിക്കുന്നത്.ഈയിടെ കരൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നു.തോട്ടിലൂടെ നഗര ഭാഗങ്ങളിൽ എത്തിയതായാണ് കരുതുന്നത്.നഗരസഭാ ഉടനടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.