റിയാദ്: ഉനൈസ കിങ് സഊദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവനന്തപുരം കല്ലറ കാട്ടുംപുറം ഊറാൻകുഴി നവാസ് മൻസിലിൽ നസീമിന്റെ മകൻ സമീറാണ് (31) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു മരിച്ചത്.
വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം ഖബറടക്കും. ഇതിനായുള്ള രേഖകൾ ശരിയാക്കുന്നതിനായി കെഎംസിസി ഉനൈസ സെൻട്രൽ കമ്മിറ്റി രംഗത്തുണ്ട്. സമീർ അൽ ഖസീമിയിലെത്തിയിട്ട് ഒരു വർഷത്തിലധികമായി. മാതാവ് : റഷീദ ബീവി. സഹോദരങ്ങൾ : നൗഷാദ് , നവാസ്