Kerala

പള്ളിയിലേക്ക് പ്രാര്‍ത്ഥനക്ക് പോകവെ ബസിടിച്ച് മരിച്ച സിസ്റ്റര്‍ സൗമ്യയുടെ മൃതദേഹം നാളെ പൂവ്വം ലിറ്റില്‍ ഫ്‌ളവര്‍ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും

തളിപ്പറമ്പ്: പള്ളിയിലേക്ക് പ്രാര്‍ത്ഥനക്ക് പോകവെ ബസിടിച്ച് മരിച്ച സിസ്റ്റര്‍ സൗമ്യയുടെ മൃതദേഹം നാളെ വൈകുന്നേരം 3 മണിക്ക് പൂവ്വം ലിറ്റില്‍ ഫ്‌ളവര്‍ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.വൈകുന്നേരം മൂന്നിന് നടക്കുന്ന സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല മുഖ്യകാര്‍മികത്വം വഹിക്കും.പൂവ്വം സെന്റ് മേരീസ് കോണ്‍വെന്റിലെ സുപ്പീരിയര്‍ സിസ്റ്റര്‍ സൗമ്യ(58)ആണ് മരിച്ചത്.

ഇന്ന് രാവിലെ ആറര മണിക്ക് മറ്റൊരു സിസ്റ്ററോടൊപ്പം കോണ്‍വെന്റിന് സമീപമുള്ള ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയിലേക്ക് നടന്നുപോകവെ ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന സെന്റ് മരിയാസ്(പ്ലാക്കാട്ട്) എന്ന ബസ് ഇടിക്കുകയായിരുന്നു, ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

മൂന്ന് മാസം മുമ്പാണ് തൃശൂര്‍ കാക്കാലിശേരി സ്വദേശിനി വാഴപ്പള്ളി വീട്ടില്‍ സിസ്റ്റര്‍ സൗമ്യ ഇവിടെ ചുമതലയേറ്റത്.മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.ആന്റണി-മറിയം ദമ്പതികളുടെ മകളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top