India

അസമില്‍ ഭാരത് ജോഡോ യാത്രക്ക് നേരെ ആക്രമണം; കോൺ​ഗ്രസ് അധ്യക്ഷന് പരുക്ക്; ഇന്ന് കേരളത്തില്‍ പ്രതിഷേധം

ന്യൂഡൽഹി: ഭാരത് ജോ‍ഡോ ന്യായ് യാത്രക്കെതിരായ അക്രമത്തിൽ ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്താൻ കോൺ​ഗ്രസ്. അസമിൽ നടന്നത് ആസൂത്രിത അക്രമമെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ബിജെപിയുടെ ഫാസിസത്തിന്റെ തെളിവാണിതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണു​ഗോപാൽ പ്രതികരിച്ചു. കേരളത്തിലും കോൺ​ഗ്രസ് പ്രതിഷേധിക്കും. ജില്ലാ തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തും.

കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശിന്റെ കാർ തകർത്തതായും ആരോപണമുണ്ട്. അതേസമയം ബിജെപി പതാകയുമായി ഒരു കൂട്ടം യുവാക്കൾ തന്റെ ബസ് തടഞ്ഞുവെന്നാണ് രാഹുൽ ​ഗാന്ധി ഇന്നലെ ആരോപിച്ചത്. അസം കോൺ​ഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറയ്ക്കും പരുക്കേറ്റു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top