തിരുവനന്തപുരം: ഏപ്രിൽ, മെയ് മാസങ്ങളിൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബിക്ക് അനുമതി നൽകി റെഗുലേറ്ററി കമ്മീഷൻ. യൂണിറ്റിന് 8 രൂപ 69 പൈസയ്ക്കാണ് വൈദ്യുതി വാങ്ങുന്നതിന് അനുമതി ലഭിച്ചത്. ഏപ്രിൽ മാസത്തിൽ 200 മെഗാവാട്ടും മെയ് മാസത്തിൽ 175 മെഗാവാട്ട് വൈദ്യുതിയുമാണ് വാങ്ങുക.
അതേസമയം കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ മുൻകൂട്ടി ഇടപെടൽ നടത്തിയില്ല എന്നതിൽ കെഎസ്ഇബിയെ റെഗുലേറ്ററി കമ്മീഷൻ വിമർശിച്ചു. വൈദ്യുതി പ്രതിസന്ധി മുന്നിൽ കാണുന്നതിനും പരിഹരിക്കുന്നതിനും കെഎസ്ഇബിക്ക് സാധിച്ചില്ല. വൈദ്യുതി പ്രതിസന്ധി നേരിടാൻ ബോർഡ് പദ്ധതി തയ്യാറാക്കി നൽകാനും റെഗുലേറ്ററി കമ്മീഷൻ ഉത്തരവിട്ടു.