India

രാമക്ഷേത്ര പ്രതിഷ്ഠ: അയോധ്യയില്‍ കനത്ത സുരക്ഷ; ഡല്‍ഹിയിലും ജാഗ്രത നിർദ്ദേശം

ഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ അയോധ്യയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ. രാമക്ഷേത്രത്തിന് ഭീകരവാദ ഭീഷണി അടക്കമുള്ള പശ്ചാത്തലത്തിലാണ് അയോധ്യയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ ഉറപ്പാക്കിയിരിക്കുന്ന്.

ഉത്തർ പ്രദേശ് അതിർത്തിയിൽ നിരീക്ഷണവും വാഹന പരിശോധനയും ശക്തമാക്കി. പ്രതിഷ്ഠാ ചടങ്ങും റിപ്പബ്ലിക് ദിനാഘോഷവും കണക്കിലെടുത്ത് ഡല്‍ഹിയിലും അതീവ ജാഗ്രത നിർദ്ദേശം നൽകി. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള പ്രത്യേക പൂജകൾ രാമക്ഷേത്രത്തിൽ തുടരുകയാണ്. നാളെ വൈകിട്ടേടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ എത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top