തിരുവനന്തപുരം: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ രൺജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നടപടിയെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.
രൺജിത്തിനെ വീട്ടിൽ കയറി ക്രൂരമായി കൊല ചെയ്ത കേസിലെ പ്രതികളായ 15 പോപ്പുലർ ഫ്രണ്ട് ഭീകരവാദികളും കുറ്റക്കാരാണെന്ന മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടെ വിധിയെയാണ് ബിജെപി അധ്യക്ഷൻ സ്വാഗതം ചെയ്തത്. ഭീകരവാദത്തിനും ഭീകരവാദികൾക്കും കിട്ടിയ ശക്തമായ തിരിച്ചടിയാണിതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.