പാലാ: വ്യക്തമായ സർക്കാർ ഉത്തരവുകൾ ഉണ്ടായിട്ടും എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിൽ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.വി.അനീഷ് ലാൽ ആവശ്യപ്പെട്ടു. എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിലെ കാലതാമസത്തിനെതിരെ കെ.എസ്.ടി എ യുടെ നേതൃത്വത്തിൽ പാലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുൻപിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എയ്ഡഡ് സ്കൂൾ നിയമ ന ങ്ങൾ ക്ക് അടിയന്തരമായി അംഗീകാരം നൽകുക, എയ് ഡഡ് സ്കൂളുകളിലെ ട്രാസ്ഫർ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നത് തടയുന്ന നടപടി പിൻവലിക്കുക.പ്രമോഷൻ ലഭിച്ച ഗവ. പ്രൈമറി ഹെഡ്മാസ്റ്റർമാരുടെ ആനുകൂല്യങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.
ജില്ലാ സെക്രട്ടറി കെ.എസ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. അനിതാ സുശീൽ, പ്രവീൺ പി.ആർ, ബിറ്റു പി .ജേക്കബ്, രാജ് കുമാർ കെ., റീമാ ബി. കുരുവിള,, അശോക് ജി.ലിജോ ആനിത്തോട്ടം, ബിനി താ പ്രകാശ്, ബി.ബിന്ദു., ബിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.