പാലാ :കടനാട് :അയ്യായിരം പേർക്ക് വിഭവ സമൃദ്ധമായ ഊട്ടു നേർച്ച ഒരുക്കി കത്തോലിക്ക കോൺഗ്രസ് കടനാട് യൂണിറ്റ് .കടനാട് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ ദർശന തിരുനാളിന്റെ സമാപന ദിനമായ ജനുവരി 20 ന് ആണ് ഊട്ടു നേർച്ച തയ്യാറാക്കുന്നത്.
ഇടവകക്കാരുടെ തിരുനാൾ ദിനമാണ് (പത്താം തിയതി തിരുനാൾ) അന്ന്.5000 പേർക്ക് ഊട്ടു നേർച്ച ഒരുക്കുന്നതെന്ന് ഫൊറോന വികാരിയും ഡയറക്ടറുമായ ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻ പുര, അസി. ഡയറക്ടർ ഫാ. ഐസക് പെരിങ്ങാമലയിൽ എന്നിവർ അറിയിച്ചു.
എ.കെ.സി.സി.
യൂണിറ്റ് പ്രസിഡന്റ് ജിമ്മി ചീങ്കല്ലേൽ , സെക്രട്ടറി മനോജ് നടുവിലേക്കുറ്റ്, കടനാട് ഫെറോന പ്രസിഡന്റ് ബിനുവള്ളോംപുരയിടംഎന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.