India

സൈബർ സെക്യൂരിറ്റി കോഴ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു

പാലാ : കേരള പോലീസിന്റെ സൈബർ സെക്യൂരിറ്റി വിഭാഗത്തിനെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പാലാ ഐ.ഐ.ഐ.റ്റി യിൽ ആരംഭിച്ച ഹ്രസ്വകാല ട്രെയിനിങ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് നിർവഹിച്ചു.

പാലാ ഐ.ഐ.ഐ.റ്റി യിൽ വച്ച് നടന്ന ചടങ്ങിൽ ഡോക്ടർ രാജീവ് വി. ധരസ്കർ ( director IIIT kottayam) ഡോക്ടർ പഞ്ചമി.വി (Hod of CSE cyber security ) ഡോക്ടർ എം. രാധാകൃഷ്ണൻ (registrar IIIT kottayam) എന്നിവരും പങ്കെടുത്തു.

കേരള പോലീസിൽ പുതിയതായി ആരംഭിക്കുന്ന സൈബർ ഓപ്പറേഷൻ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഹ്രസ്വകാല ട്രെയിനിങ് ആരംഭിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top