Kerala

പാലാ മുരിക്കുംപുഴ ദേവി ക്ഷേത്രത്തിലെ ഉത്സവം ജനുവരി 17, 18, 19 തീയതികളിൽ ആഘോഷിക്കുന്നു

പാലാ മുരിക്കുംപുഴ ദേവി ക്ഷേത്രത്തിലെ ഉത്സവം ജനുവരി 17, 18, 19 തീയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ജനുവരി 17 ന് രാവിലെ 4.30 – ന് പള്ളിയുണർത്തൽ, 5 ന് നിർമ്മാല്യ ദർശനം, 5.30 മുതൽ ഗണപതി ഹോമം, പൂജകൾ, വഴിപാടുകൾ. 9 മുതൽ ശ്രീബലി എഴുന്നള്ളത്ത്. ഉച്ചകഴിഞ്ഞു 3 – ന് പറയ്‌ക്കെഴുന്നള്ളിപ്പ്. 6.30 ന് ഫ്യൂഷൻ മ്യൂസിക്. വൈകിട്ട് 7 – ന് പാറപ്പള്ളി ഗരുടത്ത്മന ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളത്ത്. 7.30 ന് തിരുവാതിരകളി, 9.30 – ന് ദീപാരാധന, 10.30 ന് കളമെഴുത്തും പാട്ടും കളം കണ്ടുതൊഴീൽ .

ജനുവരി 18 ന് 4.30 – ന് പള്ളിയുണർത്തൽ, 5- ന് നിർമ്മാല്യ ദർശനം, 5.30 മുതൽ ഗണപതി ഹോമം, പൂജകൾ, വഴിപാടുകൾ. 9 മുതൽ ശ്രീബലി എഴുന്നള്ളത്ത്. ഉച്ചകഴിഞ്ഞു 3-ന് പറയ്‌ക്കെഴുന്നള്ളിപ്പ്. 6.30 ന് ക്ലാസ്സിക്കൽ ഡാൻസ്, 7.30 -ന് ചലച്ചിത്ര പിന്നണി ഗായകൻ ജാസി ഗിഫ്റ്റ് നയിക്കുന്ന കൊച്ചിൻ കലാഭവന്റെ ഗാനമേള. 9 ന് ദീപാരാധന. 10-ന് അശ്വതി വിളക്ക്. വിളക്കിനെഴുന്നള്ളിപ്പും എതിരേൽപ്പും, ആൽത്തറമേളം. 11.30-ന് കളമെഴുത്തും പാട്ടും കളം കണ്ടുതൊഴീൽ.

ജനുവരി 19- ന് 4.30 ന് പള്ളിയുണർത്തൽ, 5 -ന് നിർമ്മാല്യ ദർശനം, 5.30 മുതൽ ഗണപതി ഹോമം, പൂജകൾ, വഴിപാടുകൾ. 7 – ന് നവകം, കലശാഭിഷേകം, ശ്രീഭൂതബലി. 9-ന് വലിയകാണിക്ക, ശ്രീബലി എഴുന്നള്ളത്ത്, ഗുരുവായൂർ ജയപ്രകാശിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ പഞ്ചാരിമേളം. 11-ന് തിരുവാതിരകളി, ഒന്നിന് പ്രസാദമൂട്ട്. വൈകിട്ട് നാലിന് പറയ്‌ക്കെഴുന്നള്ളിപ്പ്. ആറിന് ടൗൺ ഹാളിനു സമീപം കൊട്ടക്കാവടി, ശിങ്കാരിമേളം, പൂക്കാവടി, പമ്പമേളം, പഞ്ചവാദ്യം, പാണ്ടിമേളം തുടങ്ങിയവയുടെ അകമ്പടിയോടെ എതിരേൽപ്പ്. ഏഴിന് വിനോദ് സൗപർണിക അവതരിപ്പിക്കുന്ന സോപാനസംഗീതം, എട്ടിന് ഗാനമേള, 10 -ന് ആൽത്തറമേളം, 10.30-ന് അത്താഴ സദ്യ, 11.30 -ന് ദീപാരാധന, 12 -ന് വിളക്കിനെഴുന്നള്ളിപ്പ് എതിരേൽ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top