Politics

പ്രതാപമൊക്കെ കേന്ദ്ര നേതൃത്വ അറിയിപ്പിനു ശേഷം;ഇപ്പോൾ കൈപ്പത്തിയിൽ ഇരിക്കട്ടെയെന്ന് പ്രതാപൻ

തൃശ്ശൂർ: ടിഎൻ പ്രതാപന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് എഴുതിയ ചുവരെഴുത്ത് മായ്പ്പിച്ചു. ടിഎൻ പ്രതാപൻ തന്നെയാണ് പ്രവർത്തകരോട് ചുവരെഴുത്ത് മായ്ക്കാൻ ആവശ്യപ്പെട്ടത്.

ചിഹ്നം മാത്രം എഴുതാനാണ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതെന്നും പേരെഴുതിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. എഐസിസി പ്രഖ്യാപനം ഉണ്ടാകാതെ എവിടെയും പേരെഴുതരുത് എന്ന് പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകിയെന്നും പ്രതാപൻ അറിയിച്ചു.

തൃശ്ശൂർ വെങ്കിടങ്ങിലാണ് പ്രവർത്തകർ പ്രതാപനെ വിജയിപ്പിക്കാൻ ചുവരെഴുത്ത് നടത്തിയത്. വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പേര് മായ്‌ച്ചുകളഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top