പാലാ: സ്ത്രീത്വത്തെ അപമാനിക്കുകയും വഴി തെറ്റിക്കുന്ന തരത്തിലുമുള്ള സാഹിത്യവും കലാസൃഷ്ടികളുമാണ് ഇന്ന് സമൂഹത്തിൽ പ്രചരിക്കുന്നതെന്ന്
മഹിള സമന്വയം പ്രാന്ത സംയോജക അഡ്വ.ജി.അഞ്ജനാദേവി. സ്ത്രീകളും അമ്മമാരും നടത്തിയ ത്യാഗവും സാംസ്കാരി വിനിമയവുമാണ് ഇന്നും
നമ്മളെ അഭിമാനത്തോടെ നിലനിർത്തുന്നതെന്ന് സാംസ്കാരിക പ്രവർത്തകരും കലാകാരന്മാരും തിരിച്ചറിയണമെന്നും അവർ പറഞ്ഞു.
31-ാമത് മീനച്ചിൽ ഹിന്ദു മഹാ സംഗമത്തിന്റെ ഭാഗമായി നടന്ന മാതൃസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ലളിത സഹസ്രനാമത്തിന്റെ പ്രചാരണത്തിലൂടെ പ്രശസ്തയായ പ്രമുഖ ഗായിക കോട്ടയം അലീസ് അദ്ധ്യക്ഷയായി.ലളിത സഹസ്രനാമം നിത്യേന ചൊല്ലുമ്പോൾ നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യം പൂർണമായി നിലനില്ക്കുമെന്ന് അവർ പറഞ്ഞു.ഹിന്ദു മഹാസംഗമം മാതൃസമിതി അംഗങ്ങളായ ഡോ.ജയ ലക്ഷ്മി അമ്മാൾ, സിന്ധു ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.