Kerala

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം കെ കെ ശൈലജ

കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം കെ കെ ശൈലജ. കൂടുതല്‍ പ്രാതിനിധ്യം കൊടുക്കണം എന്ന ധാരണ എല്‍ഡിഎഫില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ മുഖ്യമന്ത്രി ആകുന്നതില്‍ തടസമില്ല. പക്ഷെ ഇപ്പോളത്തെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലല്ലോയെന്നും കെ കെ ശൈലജ പറഞ്ഞു.

വളരെ കാര്യക്ഷമമായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. നവകേരള സൃഷ്ടിക്കായി ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. കേരളത്തിലെ സര്‍ക്കാര്‍ മാധ്യമങ്ങളെ വേട്ടയാടുന്നു എന്നത് ശരിയല്ല. കൊവിഡ്, നിപ കാലഘട്ടത്തില്‍ മികച്ച സഹകരണമാണ് മാധ്യമങ്ങള്‍ നല്‍കിയതെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top