പാലാ :പണ്ട് അടൂർ ഭാസിയുടെ ഒരു പാട്ടുണ്ട് .ഒരു രൂപാ നോട്ട് കൊടുത്താൽ ;ഒരു ലക്ഷം കൂടെ പോരും.ആ ഗാനത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പാലാ നഗരസഭയുടെ കപ്പക്കൃഷി.
ആയിരം കപ്പ കൃഷി ചെയ്തപ്പോൾ പാലാ നഗരസഭയ്ക്ക് ലഭിച്ചത് ഒരു ലക്ഷം രൂപായുടെ വരുമാനമാണ്.അതുപയോഗിച്ചാണ് കാടുവെട്ടു യന്ത്രം ഉപയോഗിച്ച് നഗരസഭയിലാകെ കഴിഞ്ഞ വർഷം കാട് വെട്ടിത്തെളിച്ചത്.ഇപ്പ്രാവശ്യം മൂവായിരത്തി അഞ്ഞൂറ് മൂഡ് കപ്പയാണു കൃഷി ചെയ്തത്.അപ്പോൾ വരുമാനം ഇരട്ടിക്കു മുകളിലാകുമെന്നും ഉറപ്പാണ്.അതുവഴി തനതു ഫണ്ടിലൂടെ നഗരസഭയുടെ വികസന പ്രവർത്തനത്തിന് തിളക്കം വയ്ക്കുകയാണ് .
പാല നഗരസഭ അഞ്ചാം വാർഡിൽ ഡമ്പിംഗ് ഗൗണ്ട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നഗരസഭ തൊഴിലുറപ്പ് പദ്ധതിയിൽ പ്പെടുത്തി കൃഷി ചെയ്ത കപ്പയുടെ വിളവെടുപ്പിൻ്റെ ഉൽഘാടനം ചെയർപേഴ്സൺ ജോസിൻ ബിനോ നിർവ്വഹിച്ചു. മൂവായിരത്തി അഞ്ഞൂറോളം കപ്പകളാ ണ് കൃഷി ചെയ്തത്.കഴിഞ്ഞവർഷവും ആയിരത്തോളം കപ്പ ക ൾ കൃഷി ചെയ്യുകയും പരസ്യലേലത്തിൽ നൽകി ഒരു ലക്ഷം രൂപയോളം നഗരസഭയ്ക്ക് തനത് വരുമാനം ഉണ്ടാവുകയും ചെയ്തിരുന്നു.
ഈ വർഷത്തെ കപ്പ മൊത്തത്തിൽ ഉടൻ ലേലം ചെയ്യുമെന്നും കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന വരുമാനം പ്രതീഷിക്കുന്നതായും ചെയർപേഴ്സൺ പറഞ്ഞു. ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട് ,ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഷാജു തുരുത്തൽ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മായാപ്രദീപ് ,മുനിസിപ്പൽ കൗൺസിലേഴ്സ്, ആരോഗ്യ വിഭാഗം ജീവനക്കാർ, തൊഴിലുറപ്പ് പ്രവർത്തകർ, തൊഴിലുറപ്പ് ഉദ്യേഗസ്ഥരായ അജിത്ത് കുമാർ, ജിഞ്ചുറാണി എന്നിവർ പങ്കെടുത്തു.