Kerala

ഭിന്നശേഷി കുട്ടികളുടെ കലാകായിക മത്സരങ്ങൾ അറോറ 2024കലാ കായിക മത്സരങ്ങൾ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നടന്നു

ചെങ്ങന്നൂർ : ലയൺസ് ഡിസ്റ്റിക് 318ബി യുടെ വാർഷിക പദ്ധതിയായ ഭിന്നശേഷി കുട്ടികളുടെ കലാകായിക മത്സരങ്ങൾ ചെങ്ങന്നൂർ ലയൺ സ് ക്ലബ്ബിന്റെയും ലില്ലി ലയൺ സ്പെഷ്യൽ സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്നു.ലയൺസ് ഇന്റർനാഷണൽ, ഡിസ്ട്രിക്ട് 318 ബിയുടെ പരിധിയിൽ ഉൾപ്പെട്ട കോട്ടയം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ 39 സ്കൂളുകളിൽ നിന്നും 1100 സവിശേഷ വിദ്യാർഥികൾ പങ്കെടുത്ത അറോറ 2024കലാ കായിക മത്സരങ്ങൾ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോ ഐ കോശി പതാക ഉയർത്തുകയും,

തുടർന്ന് ലില്ലിസ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്നു അവതരിപ്പിച്ച രംഗ പൂജയോടെ ആരംഭിച്ച സമ്മേളനം കേരള സംസ്ഥാന ഭിന്ന ശേഷി കമ്മിഷണർ ശ്രീ. എസ്. എഛ്. പഞ്ചാപകേശൻ ഉത്ഘാടനം നടത്തുകയും ചെയ്തു. ബാൻഡ് ഡിസ്പ്ലേയ്ക്കും കായിക മത്സരങ്ങൾക്കും ശേഷം വിവിധ കലാ മത്സരങ്ങൾ 11 സ്റ്റേജുകളിലായി നടത്തുകയുണ്ടായി.ദൈവത്തിന്റെ സ്വന്തം കുഞ്ഞുങ്ങളുടെ കഴിവുകൾ ആസ്വദിക്കുവാൻ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ്,

ലില്ലിലയൺ സ് സ്പെഷ്യൽ സ്കൂൾ മാനേജിംഗ് ട്രസ്റ്റി വേണു കുമാര്‍ മുൻ ഡിസ്റ്റിക് ഗവർണർമാരായരാജൻ ഡാനിയേൽ, സിപി ജയകുമാർ,ഡിസ്ട്രി ക്യാബിനറ്റ് സെക്രട്ടറിമാർട്ടിൻ ഫ്രാൻസിസ്, അറോറ ഡിസ്ട്രിക്ട് സെക്രട്ടറീ സദാശിവൻ നായർ,ജനറൽ കൺവീനർ സജി എബ്രഹാം സാമു വൽ, ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു, ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജോൺസൺ ബേബി,മറ്റ് ക്ലബ്ബുകളിൽ നിന്നുമുള്ള ലയൺ ലീഡേഴ്സ് എന്നിവർ പങ്കെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top