കോട്ടയം :മദർ തെരേസയുടെ പാത പിന്തുടർന്ന് പാവങ്ങൾക്ക് ചികിത്സ ജനകീയമാക്കിയ കാരുണ്യ തികവായിരുന്നു ജോസഫ് ഡോക്ടർ എന്ന് ഫ്രാൻസിസ് ജോർജ് (മുൻ എം പി)അഭിപ്രായപ്പെട്ടു.ഇതിനു മുൻപ് മോഹനൻ ഡോക്ടർ ആയിരുന്നു മറ്റൊരു കാരുണ്യ മുഖം .അതിനും മുൻപ് ക്രിസ്തുരാജ് ഡോക്ടറും കുറഞ്ഞ തുകയിൽ പാവങ്ങൾക്ക് ചികിത്സ എത്തിച്ച കാരുണ്യത്തിന്റെ അടയാളപ്പെടുത്തലായിരുന്നെന്ന് ഫ്രാൻസിസ് ജോർജ് കോട്ടയം മീഡിയയോട് പറഞ്ഞു .
അദ്ദേഹത്തിന്റെ ദേഹ വിയോഗത്തിൽ പാലാക്കാരോടൊപ്പം താനും അനുശോചിക്കുന്നതായും;ഇനിയും കാരുണ്യത്തിന്റെ മുഖങ്ങളായി അവശേഷിക്കുന്ന ഭിക്ഷഗ്വരന്മാർക്ക് ദീർഘായുസ് നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്നും ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു.