Kerala

സെവൻസ് കാണാൻ തടിച്ചുകൂടി; ടിക്കറ്റ് തീർന്നു; ​സ്റ്റേഡിയത്തിന്റെ ​ഗെയ്റ്റ് തകർത്ത് ഇരച്ചുകയറി കാണികൾ, ഒഴിവായത് വൻ ദുരന്തം

മലപ്പുറം: സെവൻസ് ഫുട്ബോൾ പോരാട്ടത്തിനിടെ സ്റ്റേഡിയത്തിന്റെ ​ഗേറ്റ് തകർത്ത് കാണികൾ. നൂറുകണക്കിനു ആളുകൾ തള്ളിക്കയറിയാണ് ​ഗെയ്റ്റ് തകർന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. തിരൂരങ്ങാടി ​ഗവ. ഹൈസ്കൂൾ മൈതാനത്താണ് സംഭവം.

തിരൂരങ്ങാടി സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച അഖിലേന്ത്യാ സെവൻസിന്റെ ക്വാർട്ടർ പോരാട്ടത്തിനായി ടിക്കറ്റ് കിട്ടാതെ വന്നതോടെയാണ് കാണികൾ സ്റ്റേഡിയത്തിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചത്. പിന്നാലെയാണ് ​ഗെയ്റ്റ് തകർന്നത്. ഫിഫ മഞ്ചേരി- ബെയ്സ് പെരുമ്പാവൂർ ടീമുകൾ തമ്മിലായിരുന്നു പോരാട്ടം. മത്സരത്തിനു മുൻപ് ടിക്കറ്റ് വിതരം തുടങ്ങിയപ്പോഴേക്കും വൻ ജനക്കൂട്ടം എത്തിയിരുന്നു. ടിക്കറ്റ് വിൽപ്പന അതിവേ​ഗം കഴിഞ്ഞു. കളി തുടങ്ങും മുൻപ് തന്നെ ​ഗാലറി നിറഞ്ഞതോടെ സംഘാടകർ മൈനാത്തേക്കുള്ള ​ഗെയ്റ്റ് പൂട്ടി. ഇതോടെ ടിക്കറ്റ് കിട്ടാതെ ആരാധകർ നിരാശരായി.

ടിക്കറ്റ് കിട്ടാത്തവർ അപ്പോഴും മൈതാനത്തിനു പുറത്തു നിൽക്കുന്നുണ്ടായിരുന്നു. കളി തുടങ്ങിയതിനു പിന്നാലെ ഇവർ മൈതാനത്തേക്ക് ഇരച്ചു കയറി. പിന്നാലെ ​ഗെയ്റ്റ് തകർന്നു. വലിയ ദുരന്തമാണ് ഒഴിവായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top