India

സർക്കാര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോ‍ഡോ ന്യായ് യാത്ര ഇംഫാലില്‍ നിന്ന് ഥൗബലിലേക്ക് മാറ്റി

സർക്കാര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ യാത്ര ഇംഫാലില്‍ നിന്ന് ഥൗബലിലേക്ക് മാറ്റി. ഇംഫാലില്‍ നിയന്ത്രണങ്ങളോടെ മാത്രമേ പരിപാടി നടത്താവു എന്നതാണ് സർക്കാർ നിലപാട്.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോ‍ഡോ ന്യായ് യാത്രയുടെ ഇംഫാലിലെ വേദിക്ക് അനുമതി നല്‍കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മണിപ്പൂർ സർക്കാർ. ഈ സാഹചര്യത്തിലാണ് പാലസ് ഗ്രൗണ്ടിലെ സമ്മേളനവേദി തൊട്ടടുത്തുള്ള ഥൗബലിലെ കൊങ്ജോമിലേക്ക് മാറ്റാൻ സംസ്ഥാന ഘടകം തീരുമാനിച്ചത്.

സുരക്ഷ പ്രശ്നം ഉന്നയിച്ചാണ് സംസ്ഥാന സർക്കാർ സമ്മേളനവേദിക്ക് അനുമതി നല്‍കാത്തത്. ഇതിനിടെ അസമിലും നിയന്ത്രങ്ങള്‍ ഏർപ്പെടുത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന ദേശീയ നേതാക്കൾ കഴിയുന്ന കണ്ടെയ്‌നറുകൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നില്ലെന്നാണ് കോൺഗ്രസ് ആരോപണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top