Kottayam

മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമം ജനുവരി12 മുതൽ കർസേവകരെ ആദരിക്കും

 

പാലാ: 31-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമം വിവേകാനന്ദ ജയന്തി ദിനമായ ജനുവരി12 മുതൽ 16 വരെ വെള്ളാപ്പാട് ഭഗവതി ക്ഷേത്രസന്നിധിയിലെ രാമകൃഷ്ണാനന്ദസ്വാമി നഗറിൽ നടക്കും. രാമായണത്തെയും ശ്രീരാമ ജന്മഭൂമിയിലെ ക്ഷേത്രനിർമ്മാണ നാൾവഴികളെയും അടിസ്ഥാനമാക്കിയുള്ള പ്രഭാഷണ പരമ്പര, മീനച്ചിൽ താലൂക്കിൽ നിന്ന് കർസേവയിൽ പങ്കെടുത്തവരെ ആദരിക്കൽ എന്നിവ ഈ വർഷത്തെ ഹിന്ദു സംഗമത്തിന്റെ പ്രത്യേകതയാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

12 ന് വൈകിട്ട് 4.30 ന് ചെത്തിമറ്റം പുതിയകാവ് ക്ഷേത്രത്തിൽ നിന്ന് മഹാശോഭായാത്ര. 6 മണിക്ക് അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് സംഗമ നഗരിയിൽ പതാക ഉയർത്തും. തുടർന്ന് ഹിന്ദു മഹാസംഗമ പരിപാടികൾ
കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. അഡ്വ. രാജേഷ് പല്ലാട്ട് അദ്ധ്യക്ഷനാകും. പ്രബുദ്ധകേരളം പത്രാധിപർ സ്വാമി നന്ദാത്മജാനന്ദ മഹാരാജ് വിവേകാനന്ദ സന്ദേശം നൽകും. വിഎച്ച്പി ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ, സ്വാമി വീതസംഗാന്ദ മഹാരാജ്, ഡോ.എൻ.കെ. മഹാദേവൻ, സുരേഷ് എം.ജി. എന്നിവർ സംസാരിക്കും.

ജനുവരി13 ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ. പ്രസന്നൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തും.’വികസിത ഭാരത സങ്കല്പം’ എന്ന പേരിൽ പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികളെക്കുറിച്ച് അഡ്വ. എസ്. ജയസൂര്യൻ സംസാരിക്കും. ഡോ.ടി.വി.മുരളീവല്ലഭൻ അദ്ധ്യക്ഷനാകും.
ജനുവരി 14-ന് വൈകിട്ട് നാലിന് അഡ്വ.എസ് ജയസൂര്യന്റെ പ്രഭാഷണം.

6.30 ന് മാതൃസംഗമം.’രാഷ്ട്ര പുരോഗതിയിൽ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തിൽ മഹിളാസമന്വയം പ്രാന്ത സംയോജക
അഡ്വ.ജി.അഞ്ജനാദേവി സംസാരിക്കും. പിന്നണി ഗായിക കോട്ടയം ആലീസ് അധ്യക്ഷയാകും.ജനുവരി15-ന് വൈകിട്ട് 6.30 ന്
‘രാജനൈതികത രാമായണത്തിലും വർത്തമാനകാലത്തിലും’എന്ന വിഷയത്തിൽ ശങ്കു ടി.ദാസ് സംസാരിക്കും. എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് അദ്ധ്യക്ഷനാകും.

ജനുവരി16-ന് സമാപന സമ്മേളനത്തിൽ ആർഎസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും.
ഡോ.എൻ.കെ. മഹാദേവൻ അദ്ധ്യക്ഷനാകും. ഡോ.ചിദംബരനാഥ് സ്മാരക ‘വീരമാരുതി പുരസ്കാരം’ കേരളത്തിൽനിന്ന് പോയ കർസേവകരെ നയിച്ച വി.കെ. വിശ്വനാഥന് ആർഎസ്എസ് പൊൻകുന്നം സംഘ ജില്ലാ സംഘചാലക് കെ.എൻ.ആർ. നമ്പൂതിരി സമർപ്പിക്കും.

മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗത്തുനിന്നും അയോദ്ധ്യയിൽ പങ്കെടുത്ത കർസേവകരെ ആദരിക്കും.വിവിധ മേഖലകളിൽ പ്രഗൽഭ്യം തെളിയിച്ചവരെ അനുമോദിക്കും.അകാലത്തിൽ വിട്ടു പിരിഞ്ഞ എസ്.ശാന്തനു കുമാറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ‘ശന്തനു എൻഡോവ്മെന്റ്’ മീനച്ചിൽ താലൂക്കിലെ കായികരംഗത്ത് മികവ് പുലർത്തുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് സമർപ്പിക്കും.വിദ്യാർത്ഥികളുടെ പരിശീലന പരിപാടിയായ സുദർശനം മദ്ധ്യവേനലവധിക്കാലത്ത് നടത്തുമെന്നും സംഘാടകർ അറിയിച്ചു. പത്രസമ്മേളനത്തിൽ ഹിന്ദു മഹാസംഗമം ഭാരവാഹികളായ ഡോ.എൻ.കെ.മഹാദേവൻ, കെ.കെ.ഗോപകുമാർ,അഡ്വ.രാജേഷ് പല്ലാട്ട്, ഡോ.പി.സി. ഹരികൃഷ്ണൻ,അഡ്വ.ജി. അനീഷ്, സി.കെ.അശോകൻ, ടി.എൻ. രാജൻ, വി.സി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top