കോട്ടയം :തൃക്കാക്കരയിൽ ഉമാ തോമസിന് ഒരവസരം കൂടി നൽകണമെന്ന് ഗാന്ധിജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോക്ടർ സിറിയക് തോമസ്.പാലായിൽ പി ടി തോമസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് ദാന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ഡോക്ടർ സിറിയക് തോമസ് . തൃക്കാക്കരയിൽ നിന്നും വരുന്ന ഗ്രൂപ്പ് വർത്തകളോടുള്ള പ്രതികരണം കൂടിയാണ് സിറിയക് തോമസ് എന്ന വിദ്യഭ്യാസ വിചക്ഷണന്റേത്.അടുത്ത കാലത്തായി തൃക്കാക്കരയിൽ നിന്നും കൊടിയ ഗ്രൂപ്പിന്റെ വിഷം തുപ്പലുകളാണ് വന്നു കൊണ്ടിരിക്കുന്നത് .
സ്വന്തം പാർട്ടിയുടെ കാമ്പയിൻ തകർക്കാനുള്ള ശ്രമവും;ഡി സി സി സെക്രട്ടറിയുടെ വസതിയാക്രമണവും ചേർന്ന് ഗ്രൂപ്പിന്റെ അതിപ്രസരമായി തൃക്കാക്കര മാറുമ്പോൾ തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ കണ്ണ് വച്ചുകൊണ്ടുള്ളതാണ് ഈ ഗോഗ്വാ വിളികൾ എന്നുള്ളത് കോൺഗ്രസ് വൃത്തങ്ങളിൽ പാട്ടായിരിക്കെയാണ് ഡോക്ടർ സിറിയക് തോമസ് പുതിയ നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.
പി ടി തോമസിന് മന്ത്രിയാകാനുള്ള യോഗ്യത ഉണ്ടായിരുന്നെങ്കിലും കോൺഗ്രസിൽ അതുണ്ടായില്ല.അതുകൊണ്ടു തന്നെ ഉമാ തോമസിന് അടുത്ത ഒരവസരം കൂടെ കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം.പി ടി തോമസിന് കിട്ടാതെ പോയ മന്ത്രി സ്ഥാനവും വനിതാ പ്രതിനിധ്യത്തിലൂടെ നല്കപ്പെടേണ്ടതാണ് .ഈ ഹാളിലിരിക്കുന്ന ആരും ഉമാ തോമസിന്റെ തൃക്കാക്കരയിലെ നിയമസഭാ മണ്ഡലം ആഗ്രഹിക്കുന്നവർ ഇല്ലെങ്കിലും ലോഹ്യത്തിൽ കൂടി അത് തട്ടിയെടുക്കുവാൻ ശ്രമിക്കുന്നവർ ഉണ്ടെന്നും ഡോക്ടർ സിറിയക് തോമസ് സൂചിപ്പിച്ചു.
തൃക്കാക്കരയിലെ കോൺഗ്രസ് ഗ്രൂപ്പിസത്തിന്റെ ഭാഗമായി പി ടി തോമസിന്റെ വിധവയ്ക്കെതിരെ അപവാദ പ്രചാരണങ്ങളും നടന്നു കൊണ്ടിരിക്കുന്നതായാണ്
റിപ്പോർട്ടുകൾ.വെടക്കാക്കി തനിക്കാക്കുക എന്ന സൃഗാല തന്ത്രമാണ് കോൺഗ്രസിന്റെ പല ഗ്രൂപ്പ് നേതാക്കളും ഇപ്പോൾ സ്ഥലം എം എൽ എ ഉമാ തോമസിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത് .