ഭരണഘടനയോട് കൂറ് പുലർത്തുമെന്ന് മാത്രമല്ല താൻ പ്രതിജ്ഞയെടുത്തത് കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കും എന്ന് കൂടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ വിദ്യാർത്ഥികൾ വിദേശങ്ങളിലേക്ക് പോകുകയാണ്. ഇവിടെ അധ്യയന ദിവസങ്ങൾ സമരങ്ങളും ഹർത്താലും മൂലം ഇല്ലാതാകുന്നു. നാല് വർഷത്തെ കോഴ്സ് പൂർത്തിയാക്കാൻ അഞ്ചരവർഷമെങ്കിലും എടുക്കും.
കേരളത്തിലെ എല്ലാ സർവകലാശാലകളിലും ഇത്തരക്കാരെ കാണാമെന്നും ഗവർണർ വിമർശിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ‘കാരുണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാന്‍ തൊടുപുഴയില്‍ എത്തിയതായിരുന്നു ഗവർണർ.