കൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ആക്രമണം നടത്തിയതിന് വനം വകുപ്പ് പിടികൂടി കൂട്ടിലാക്കിയ പിഎം 2 എന്ന കാട്ടാനയെ വീണ്ടും കാട്ടിലേക്ക് വിടണമെന്ന് വിദഗ്ധ സമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
മതിയായ കൂടിയാലോചനകളില്ലാതെ വനംവകുപ്പ് അധികൃതര്‍ പിഎം 2 എന്ന ആനയെ പിടികൂടി. ഇതിനെ റേഡിയോ കോളര്‍ സ്ഥാപിച്ച് വെള്ളവും ഭക്ഷണവും ലഭിക്കുന്ന ഉള്‍വനത്തിലേക്ക് വിടണം. ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക ടീമിനെ നിയോഗിക്കണമെന്നുമാണ് അഭിഭാഷകന്‍ രമേഷ് ബാബു കണ്‍വീനറായ സമിതിയുടെ റിപ്പോര്‍ട്ട്. മേലില്‍ ആനകളെ പിടികൂടുന്നതിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി തേടണമെന്നും നിര്‍ദേശം നല്‍കി.