കോട്ടയം :കേരളാ കോൺഗ്രസ് റബ്ബർ കർഷകർക്ക് വേണ്ടി ലോങ്ങ് മാർച്ച് തീരുമാനിച്ചപ്പോൾ;ഉടനെ ജോസ് കെ മാണി മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചു;ഇതിനു മുൻപ് ജോസ് കെ മാണി മുഖ്യമന്ത്രിയെ കണ്ടിട്ടില്ലേ;ഇതാദ്യമായാണോ ജോസ് കെ മാണി മുഖ്യമന്ത്രിയെ കാണുന്നതെന്ന് മോൻസ് ജോസഫ് എം എൽ എ .കടുത്തുരുത്തിയിൽ നിന്നും കോട്ടയത്തേക്ക് കേരളാ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ള ലോങ്ങ് മാർച്ചിന്റെ വിജയത്തിനായുള്ള ലാലാ നിയോജക മണ്ഡലം കമ്മിറ്റി യോഗത്തെ സംബോധന ചെയ്യുകയായിരുന്നു മോൻസ് ജോസഫ് എം എൽ എ .
കർഷകരെ ഇന്ന് കേന്ദ്ര ;കേരളാ സർക്കാരുകൾ മത്സരിച്ച് ബുദ്ധിമുട്ടിക്കുകയാണ്.അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പാലായിൽ നടന്ന നവ കേരകളാ സദസ്സ് ;സ്ഥലം എം എൽ എ തോമസ് ചാഴികാടൻ റബ്ബർ കർഷകന്റെ കാര്യം പറഞ്ഞപ്പോൾ മുഖ്യമന്ത്രി ശാസിച്ചത് കര്ഷകരോടുള്ള സംസ്ഥാന സർക്കാരിന്റെ എടുത്തടിച്ച നിലപാടിനെയാണ് സൂചിപ്പിക്കുന്നത്.
യു ഡി എഫിലെ നിയാമക ശക്തിയായി കേരളാ കോൺഗ്രസ് കടന്നു വരികയാണ്.അതിന്റെ മുന്നോടിയായുള്ള പ്രഖ്യാപനമാണ് ലോങ്ങ് മാർച്ച്.കടുത്തുരുത്തിയിൽ നിന്നും രാവിലെ ആരംഭിക്കുന്ന ലോങ്ങ് മാർച്ച് വൈകിട്ട് തിരുനക്കര മൈതാനത്ത് സമാപിക്കുമ്പോൾ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിസംബോധന ചെയ്യുമെന്നും മോൻസ് ജോസഫ് പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോയി എബ്രഹാം;സജി മഞ്ഞക്കടമ്പിൽ ; മൈക്കിൾ പുല്ലു മാക്കൽ ,ജോസഫ് കണ്ടത്തിൽ ,തോമസ് ഉഴുന്നാലിൽ ,പ്രസാദ് ഉരുളികുന്നം ,അഡ്വ എബ്രഹാം തോമസ്.വി എ ജോസ് ഉഴുന്നാലിൽ; തങ്കച്ചൻ മണ്ണൂശേരി ,ബാബു മുകാല ,ബ്ലോക്ക് മെമ്പർ ബിജു; നിധിൻ സി വടക്കൻ ,ജോഷി വട്ടക്കുന്നേൽ ,ജോസ് ഇടേട്ട് ,ജോസ് വേരനാൽ, സജി ഓലിക്കര;മത്തച്ചൻ പുതിയിടത്ത് ചാലിൽ;ഡിജു സെബാസ്ററ്യൻ;മത്തച്ചൻ അരീപ്പറമ്പിൽ;ജിമ്മി വാഴപ്ലാക്കൽ;എബിൻ വട്ടപ്പള്ളിൽ;ബിബി ഐസക്;സിബി മൂക്കൻതോട്ടം;മാത്യു കേളപ്പനാൽ ;ജസ്റ്റിൻ പാറപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.