Kerala

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമരപരിപാടികള്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസ്. ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും മുതിര്‍ന്ന കെപിസിസി നേതാക്കള്‍ക്ക് ചുമതല നല്‍കി പ്രതിഷേധ പരിപാടി ഏകോപിപ്പിക്കാനാണ് തീരുമാനം. സ്ഥാനാര്‍ത്ഥികള്‍ ജനങ്ങളില്‍ എത്തിക്കേണ്ട കാര്യങ്ങളില്‍ പൊതുഘടന ഉണ്ടാകും.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപറഞ്ഞാകും സ്ഥാനാര്‍ത്ഥികള്‍ വോട്ട് തേടുക. ഏതെങ്കിലും പ്രദേശത്ത് പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ സമിതിയെ നിയോഗിക്കാനും തീരുമാനമായി. കഴിഞ്ഞ ദിവസമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചെയര്‍മാനായുള്ള 33 അംഗസമിതിയാണ് പ്രഖ്യാപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top