Kerala

സംസ്ഥാനപാതയില്‍ കൂറ്റന്‍ പാറ റോഡിലേക്ക് പതിച്ചു; ഗതാഗതം തടസ്സപ്പെട്ടു

ഇടുക്കി: കൂറ്റന്‍ പാറ റോഡിലേക്ക് പതിച്ച് ഗതാഗതം തടസ്സപ്പെട്ടു. നേര്യമംഗലം സംസ്ഥാനപാതയില്‍ കീരിത്തോടിനു സമീപം വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. പാറ റോഡിലേക്ക് പതിച്ചത് വാഹനങ്ങള്‍ റോഡിലില്ലാത്ത സമയമായതിനാല്‍ വന്‍ അപകടം ഒഴിവായി. കെ.എസ്.ആര്‍.ടി.സി. ബസുകളും സ്വകാര്യ ബസുകളുമുള്‍പ്പടെയുള്ള വാഹനങ്ങള്‍ കുരുക്കിലാവുകയും ഏറെനേരം ഗതാഗത തടസ്സം അനുഭവപ്പെടുകയും ചെയ്തു.

അപ്രതീക്ഷിതമായി പാറ റോഡിലേക്ക് പതിക്കുകയായിരുന്നു. എറാണാകുളത്തുനിന്ന് വരുന്നവര്‍ കട്ടപ്പന, ചെറുതോണി, തേക്കടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് പോകുന്ന വഴിയാണിത്. സാധാരണ നല്ല തിരക്കുണ്ടാകുന്ന സ്ഥലമാണിത്. ഇടുക്കിയില്‍നിന്ന് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിരുന്നു.

കഴിഞ്ഞദിവസം കൊട്ടാരക്കര-ഡിണ്ഡിഗല്‍ പാതയിലും സമാനമായ അപകടമുണ്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top