Politics

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കയ്യേറ്റം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തേക്ക്

എറണാകുളം: ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കയ്യേറ്റം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി. യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര വെസ്റ്റ് മണ്ഡലം പി എം നഫാഫ്, നിസാമുദ്ദീന്‍ എന്നിവരെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി.

പാർട്ടിയിൽ ഗ്രൂപ്പിസം വച്ച് പൊറുപ്പിക്കില്ലെന്നു ഷിയാസ് അഭിപ്രായപ്പെട്ടു.അഭിപ്രായ വ്യത്യാസമുണ്ടാകാം പക്ഷെ അത് വ്യവസ്ഥാപിത പാർട്ടി ഇടങ്ങളിൽ പരാതിപ്പെടാതെ കൈക്കരുതുകൊണ്ട് നേരിടാൻ ഇത് സിപിഎം അല്ലെന്നും ഷിയാസ് പറഞ്ഞു.സർക്കാർ വിരുദ്ധത കേരളമാകെ നിറയുമ്പോൾ അതില്ലാതാക്കുന്ന തൊഴുത്തില്കുത്ത് നിർഭാഗ്യകരമാണെന്നും ഷിയാസ് പറഞ്ഞു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top