ന്യൂഡൽഹി: ഉത്തരേന്ത്യയിലെ അതിശൈത്യം അടുത്ത കുറച്ച് ദിവസങ്ങൾ കൂടി നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂടൽ മഞ്ഞിന്റെ തീവ്രത കുറയും. പഞ്ചാബിൽ ജനുവരി അഞ്ച് വരെ കനത്ത മൂടൽ മഞ്ഞ് തുടരുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഉത്തർ പ്രദേശിൽ പലയിടത്തും കാഴ്ച പരിധി 25 മീറ്ററിൽ താഴെയാണ്. കാഴ്ച പരിധി കുറഞ്ഞത് റോഡ്-ട്രെയിൻ-വ്യോമ ഗാതാഗതങ്ങളെ ബാധിച്ചിട്ടുണ്ട്. ഡൽഹിയിൽ ജനുവരി ഏഴിന് 19 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ഏറ്റവും കൂടിയ അന്തരീക്ഷ താപനില. ജനുവരി ആറിന് ഏറ്റവും കുറഞ്ഞ താപനില ഒമ്പത് ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു.