Kerala

ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധം; എസ്എഫ്‌ഐയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധ കേസിൽ പ്രതി ചേർക്കപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എസ്എഫ്‌ഐ പ്രവര്‍ത്തകരായ യദു കൃഷ്ണന്‍, ആഷിക് പ്രദീപ്, ആശിഷ് ആര്‍ജി എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

തിരുവനന്തപുരം പാളയത്ത് ഗവര്‍ണറെ കരിങ്കൊടി കാട്ടി വാഹനം തടഞ്ഞുവെന്നാണ് കൻ്റോൺമെൻ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കേരള സര്‍വകലാശാല സെനറ്റിലേക്ക് സംഘപരിവാര്‍ അനുകൂലികളെ നിയമിച്ചതിനെതിരെയായിരുന്നു ഡിസംബര്‍ 11ന് എസ്എഫ്ഐ പ്രതിഷേധം നടത്തിയത്. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top