Kerala

യുവാവിനെ കള്ളക്കേസിൽ പെടുത്തിയെന്ന പരാതി; ഗൂഢാലോചനയാണെന്ന വിശദീകരണവുമായി പൊലീസ്

ആലപ്പുഴ: യുവാവിനെ കള്ളക്കേസിൽ പെടുത്തിയെന്ന പരാതിയിൽ വിശദീകരണവുമായി നൂറനാട് പൊലീസ്. പൊലീസുകാർ വാഹനങ്ങൾ അടിച്ച് തകർത്തു, വ്യാജ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു തുടങ്ങിയ പ്രചാരണങ്ങൾ മനഃപൂർവമായ ഗൂഢാലോചനയാണെന്നാണ് വിശദീകരണം. എന്നാൽ പൊലീസ് മർദ്ദിക്കുകയും കള്ളക്കേസ് എടുക്കുകയും ചെയ്തുവെന്ന പരാതിയിൽ ഉറച്ചു നിൽക്കുകയാണ് കാറ്റാനം സ്വദേശി സാലു സജി. അതിക്രമം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

യുവാക്കാൾ ചേരിതിരിഞ്ഞ് തമ്മിൽ തല്ലുന്നതും പൊലീസിനെ കണ്ട് ഭയന്ന് ഓടുന്നതുമായ ദൃശ്യങ്ങൾ പുറത്ത് വിട്ടുകൊണ്ടാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം. പൊലീസ് എത്തിയില്ലായിരുന്നുവെങ്കിൽ അത്യാഹിതങ്ങൾ നടക്കുമായിരുന്നു. ഇക്കാര്യം മറച്ച് വെച്ചാണ് ഇപ്പോൾ വ്യാജ പ്രചാരണങ്ങൾ നടക്കുന്നത്, ഇതിന് പിന്നിൽ സ്ഥലത്തെ മദ്യ / മണൽ മാഫിയ സംഘങ്ങളാണെന്നും നൂറനാട് സിഐ ടി ശ്രീജിത്ത് വിശദീകരിച്ചു. എന്നാൽ കള്ളക്കേസെടുത്തിട്ടില്ലെന്ന വാദം തെറ്റാണെന്നാണ് പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. അതുകൊണ്ട് തന്നെ പൊലീസിനെതിരായ പരാതിയിൽ ഉറച്ച് നിൽക്കുകയാണ് സാലു സജി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top