India

കപ്പയിലയ്ക്ക് കട്ടുണ്ടെന്നറിയില്ല;കപ്പയില കഴിച്ച കുട്ടികർഷകരുടെ 15 പശുക്കൾ ചത്തു;പുതുവർഷം ദുഖത്തിലായി കുട്ടി കർഷകർ

പുതുവർഷം തൊടുപുഴയിലെ കുട്ടി കർഷകർക്ക്  വളരെ ദുഃഖകരമായ ഒരു വാർത്തയാണ് തന്നത്.തൊടുപുഴയിൽ 15  ഉം 18 ഉം വയസ്സുള്ള രണ്ട് കുട്ടികൾ നടത്തുന്ന ഫാമിലെ 15 പശുക്കൾ ചത്തു എന്ന് വാർത്ത ദുഃഖകരമായിരിക്കുകയാണ് കേരളമാകെ. വാട്ടനായി കൃഷി ചെയ്യുന്ന കപ്പ  കട്ടുള്ളതാണ് അതായത് സൈനൈഡ് ആണ് വിഷമാന് കപ്പയിലേയ്ക്കുള്ളത്.ഉള്ളിൽ ചെന്നാൽ ഉടനടിയാണ് മരണം സംഭവിക്കുന്നത്.
ചികിത്സ കിട്ടിയാൽ ഉടനെ ജീവിതത്തിലേക്ക് മടങ്ങി വരും.സാധാരണ കർഷകർക്ക് അറിയാം റബ്ബറിലയും , കപ്പയിലയും കപ്പതൊണ്ടുമൊക്കെ വിഷമുള്ളതാണെന്ന്. എന്നാൽ കുട്ടികര്ഷകര്ക്ക്  അതൊക്കെ പറഞ്ഞുതു കൊടുക്കാൻ അച്ഛനില്ല.അദ്ദേഹം നേരത്തെ വിട്ടു പിരിഞ്ഞിരുന്നു . .ആ  കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാൻ ഇപ്പോൾ  വാക്കുകളില്ല. ഇൻഷുർ ചെയ്ത പശുക്കളായിരുന്നെങ്കിൽ നഷ്ട്ടമെങ്കിലും ലഭിക്കുമായിരുന്നു .
ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത്  കുട്ടിക്കർഷകരായ ജോർജു കുട്ടിയടെയും മാത്യുവിന്റെയും 15 പശുക്കളാണ് ചത്തത്.മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയിൽ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊണിത്.പുതുവർഷത്തിൽ തൊടുപുഴയിൽ നിന്നും വന്ന വാർത്തകൾ കേരളമാകെ കണ്ണീർ വർക്കുകയാണിപ്പോഴും.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top