പുതുവര്‍ഷാരംഭത്തിന്റെ ആദ്യ ദിനത്തില്‍ സംസ്ഥാനത്ത് മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ രണ്ടാം ദിനം വര്‍ധനവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച (02.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5875 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 47000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4860 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, ചൊവ്വാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുകയാണ്.