Kerala

ചാലിയാറിൽ ഇന്ധനം സൂക്ഷിച്ച ഷെഡ്ഡുകളിൽ തീപിടിത്തം; അഗ്നിശമന സേന സംഭവസ്ഥലത്തെത്തി

കോഴിക്കോട്: ചാലിയാറിൽ വൻ തീപിടിത്തം. ചാലിയാറിൽ ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡ്ഡുകളിൽ ആണ് തീ പടർന്നത്. മൂന്ന് യൂണിറ്റ് അഗ്നിശമന സേന അപകടം നടന്ന സ്ഥലത്തേക്ക് എത്തി. ഓല മേഞ്ഞ ഷെഡുകൾക്കാണ് തീപിടിച്ചത്.

തീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണെന്നാണ് വിവരം. അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ്. കൂടുതൽ സംഘം സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിന് മുമ്പും സമാനമായ സ്ഥലത്ത് തീപിടിത്തം ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top