Kottayam

ജില്ലയിലുടനീളം പോലീസിന്റെ കർശന നിരീക്ഷണത്തിൽ യതൊരുവിധ അനിഷ്ട്ടസംഭവങ്ങളും ഉണ്ടാകാതെ സുരക്ഷിതമായി തന്നെ പുതുവത്സരാഘോഷങ്ങള്‍ നടത്താന്‍ കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് ഐ.പി.എസ്

കോട്ടയം :ജില്ലയിലുടനീളം പോലീസിന്റെ കർശന നിരീക്ഷണത്തിൽ യതൊരുവിധ അനിഷ്ട്ടസംഭവങ്ങളും ഉണ്ടാകാതെ സുരക്ഷിതമായി തന്നെ പുതുവത്സരാഘോഷങ്ങള്‍ നടത്താന്‍ കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് ഐ.പി.എസ് പറഞ്ഞു. മുൻ കാലങ്ങളെ അപേക്ഷിച്ച് ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം വിപുലമായ ആഘോഷ പരിപാടികളായിരുന്നു വിവിധ സംഘടനകൾ ആസൂത്രണം ചെയ്തിരുന്നത് .

ഇതിനായി ജില്ലാ പോലീസ് പ്രത്യേക സുരക്ഷാ പദ്ധതി ആവിഷ്കരിക്കുകയും ഇതിന്റെ ഭാഗമായി ജില്ലയിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് ഭംഗംവരാത്ത വിധത്തില്‍ പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു . ഇതിനായി ജില്ലയിൽ 1500 പോലീസുകാരെയാണ് ഇതിനായി വിന്യസിച്ചിരുന്നത്. ജില്ല മുഴുവൻ പോലീസിന്റെ കർശന നിയന്ത്രണത്തിലായിരുന്നു. ജില്ലയില്‍ അനിഷ്ട്ടസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തില്ല. കൂടാതെ മുൻകരുതലെന്നോണം ഇരുന്നൂറോളം പേരെ കരുതൽ തടങ്കലിൽ ആക്കുകയും ചെയ്തു.

ന്യൂ ഇയർ ആഘോഷം സുഗമമായി നടക്കുന്നതിനുവേണ്ടി കോട്ടയം ജില്ലാ പോലീസ് എടുത്ത മുൻകരുതലുകളിൽ പ്രധാനമായിരുന്നു ഈ ഇരുന്നൂറോളം പേരെ മുൻകരുതലമായി അറസ്റ്റ് ചെയ്യുക എന്നത്. മുൻപ് അടിപിടി കേസുകളിലും, കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങി മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ഏർപ്പെട്ടവരും, കൂടാതെ കാപ്പാ നടപടി നേരിട്ടവർ തുടങ്ങിയവർക്കെതിരെയാണ് മുൻകരുതലെന്നോണം അറസ്റ്റ് നടപടി സ്വീകരിച്ചത്. പുതുവത്സരാഘോഷം ജനങ്ങൾക്ക് സന്തോഷവും, സമാധാനപരവുമായി കൊണ്ടാടുന്നതിനു വേണ്ടിയാണ് ജില്ലാ പോലീസ് പരിശ്രമിച്ചതെന്നും എസ്.പി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top